Audience

Sunday, December 4, 2011

ബംഗാളിന്‍റെ കണ്ണീരൊപ്പി കാന്തപുരം




കാന്തപുരത്തിന്‍റെ ഒന്നാം കേരള യാത്രയോട് കൂടി ആണ് ആ പുതിയ ചരിത്രത്തിനു തിരിനാളം കൊളുത്തിയത്‌. മനുഷ്യ മനസ്സുകളെ കോര്‍ത്തിണക്കാന്‍ എന്നാ മുദ്രാവാക്യം മുന്‍ നിര്‍ത്തി കാന്തപുരം നടത്തിയ ആദ്യ കേരള യാത്രയുടെ സമാപന സമ്മേളനം. നിരവധി മന്ത്രിമാരും രാഷ്ട്രീയ മത സാമൂഹിക മേഘലയിലെ പ്രമുഖരും പങ്കെടുത്ത ആ മഹാ സമ്മേളനത്തില്‍ പല മന്ത്രിമാരും കാന്തപുരതിനോട് നിങ്ങളുടെ ഈ പ്രവര്‍ത്തനം കേരളത്തില്‍ ഒതുക്കി നിര്‍ത്തരുത് എന്നും കാന്തപുരത്തിനെ പോലുള്ള ഒരു മനുഷ്യന്റെ വരവിനായി ഇന്ത്യയില്‍ പല ഭാഗത്തും മുസ്ലിംകള്‍ കാത്തിരിക്കുന്നുന്ടെന്നും പറഞ്ഞപ്പോള്‍ കാന്തപുരം തന്റെ മറുപടി പ്രസംഗത്തില്‍ അതിനൊരു മറുപടി പറഞ്ഞു. "ഇന്ഷ അല്ലാഹ്". അന്ന് തുടങ്ങിയ ആ യാത്ര ഇന്ന് കേരളതിനു പുറത്തു കാശ്മീരും ബംഗാളും ഗുജറാത്തും ബീഹാറും യു പി യും ഉള്‍പടെ 19 സംസ്ഥാനങ്ങള്‍ വ്യാപിച്ചു കിടക്കുന്ന കാന്തപുരത്തിന്റെ വിദ്യാഭ്യാസ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ തുടര്‍ന്ന് കൊണ്ടിരിക്കുന്നു.

ഇപ്പോള്‍ കാന്തപുരം തന്റെ രണ്ടാം കേരള യാത്രക്കൊരുങ്ങുമ്പോള്‍ ഇന്ത്യ മുഴുവന്‍ ഉറ്റു നോക്കുന്നത് മറ്റൊരു ധാര്‍മിക വിപ്ലവ മുന്നേറ്റത്തെ ആണ്. 2012 ഏപ്രില്‍ മാസത്തില്‍ കാസര്‍ഗോഡ്‌ നിന്നും തുടങ്ങി തിരുവനന്തപുരം അവസാനിക്കുന്ന ആ യാത്രക്കായി നമുക്ക്‌ പ്രതീക്ഷയോടെ കാത്തിരിക്കാം

1 comment:

  1. കാന്തപുരം തന്റെ രണ്ടാം കേരള യാത്രക്കൊരുങ്ങുമ്പോള്‍ ഇന്ത്യ മുഴുവന്‍ ഉറ്റു നോക്കുന്നത് മറ്റൊരു ധാര്‍മിക വിപ്ലവ മുന്നേറ്റത്തെ ആണ്. 2012 ഏപ്രില്‍ മാസത്തില്‍ കാസര്‍ഗോഡ്‌ നിന്നും തുടങ്ങി തിരുവനന്തപുരം അവസാനിക്കുന്ന ആ യാത്രക്കായി നമുക്ക്‌ പ്രതീക്ഷയോടെ കാത്തിരിക്കാം

    ReplyDelete